Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആലോചനയിൽ വലിയവൻ

ആലോചനയിൽ വലിയവൻ
പ്രവൃത്തിയിൽ ശക്തിമാൻ
തൻ ജനത്തിനു വേണ്ടുന്നത-
അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ

നിന്‍റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ
വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2)
ജീവജലം ഇന്നു സൗജന്യമായ് വന്നു
ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);-

ആലോച…

അന്ത്യകാലത്തു സകല ജഡത്തിന്മേൽ
നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2)
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയായ് നാം തീർന്നിടുവാൻ(2);-

ആലോച…

അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു
കൂരിരുൾ ജാതിയെ മൂടിടുന്നു (2)
നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ
എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);-

ആലോച…

കഷ്ടതയാകുന്ന കഠിനവേളകളിൽ
പതറിടാതെ നിന്നിൽ ചാരിടുവാൻ (2)
പിൻപിലുള്ളതെല്ലാം മറന്നിടുമേ ഞങ്ങൾ
നിൻ വിളിയാലുള്ള ആശ തികപ്പാൻ(2);-

ആലോച…

ആലോചനയിൽ വലിയവനാം
ആലോചനയിൽ നീ എന്നും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.