Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആലോചനയിൽ വലിയവനാം

ആലോചനയിൽ വലിയവനാം
പ്രവൃത്തിയിൽ ഉന്നതനാം
ആവശ്യങ്ങളിൽ സഹായമാം
ആനന്ദത്തിൻ ഉറവിടമേ (2)

ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)

അനുദിനവും സ്തുതിച്ചിടും ഞാൻ
ഉന്നതൻ ശ്രീയേശുവിൻ നാമം (2)
രാവും പകലും സ്തുതിച്ചിടും ഞാൻ
അത്ഭുതത്തിൻ ഉറവിടമേ (2);-

ആരാധി…

തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും
വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2)
അമാവാസിയിൽ പൗർണ്ണമാസിയിൽ
ആനന്ദത്തിൻ ഉറവിടമേ (2);-

ആരാധി…

ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ
സർവ്വശക്തൻ യഹോവയെന്ന് (2)
താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ
നീതിയുടെ ഉറവിടമേ (2);-

ആരാധി…

ആനന്ദം ആനന്ദം ആനന്ദമേ ബഹു
ആലോചനയിൽ വലിയവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.