ആനന്ദം ആനന്ദം ആനന്ദമേ ബഹു
ആനന്ദം ആനന്ദം ആനന്ദമേ ബഹു
സന്തോഷം നൽകുന്നോരാനന്ദമേ
മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ
കാണാവതല്ലാത്തൊരാനന്ദമേ
എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന
ആനന്ദമേ പരമാനന്ദമേ
ധന്യന്മാരേയും അഗതികളേയും
ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ
ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ
ആനന്ദം കൊണ്ടവർ തുള്ളിടുന്നു
നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള
ആനന്ദം കൊണ്ടവർ തുള്ളിടുന്നു
ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ
സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ
എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ
ആനന്ദക്കൂട്ടരെ മോക്ഷപുരേ
ഈ മൺശരീരമുടയുന്ന നേരത്തിൽ
വിൺശരീരം നമുക്കേകിടുമേ
അല്പനേരം കൂടി താമസിച്ചീടുകിൽ
ആത്മപ്രിയൻ മുഖം മുത്തിടാമേ
ഇപ്പോൾ നീ കാണാതെ സ്നേഹിക്കുന്നെങ്കിലും
മാത്രനേരംകൊണ്ടു കണ്ടീടുമേ
അപ്പോളെൻ പ്രിയന്റെ പൊൻമുഖം മുത്താനും
കൈകൾ ചുംബിപ്പാനും ഭാഗ്യമുണ്ടേ
ഇപ്പാരിലേൽക്കുന്ന കഷ്ടതകളൊന്നും
നഷ്ടമല്ലന്നു നീ കണ്ടീടുമേ
സാധുക്കൾക്കായിട്ടും രോഗികൾക്കായിട്ടും
നീട്ടിയ തൃക്കൈകൾ കണ്ടിടുമേ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും