Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആനന്ദമാനന്ദം ആനന്ദമേ

ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ
ഞാനെന്റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ

ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ
ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;-

ആനന്ദ…

ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ
കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;-

ആനന്ദ…

മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം
ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;-

ആനന്ദ…

താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ
ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;-

ആനന്ദ…

ആനന്ദമായ് ആഘോഷമായ്
ആനന്ദമാം ഈ ജീവിതം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.