Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധനയ്ക്കെന്നും യോഗ്യനെ

ആരാധനയ്ക്കെന്നും യോഗ്യനെ
ശുദ്ധർ വാഴ്ത്തും യേശു നാഥനെ
വീണു വണങ്ങുന്നു ഞങ്ങളും
ആത്മശക്തി പകർന്നീടുക

ഓരോ ദിനവും നടത്തിയതോർത്താൽ
എന്തു ഞാനേകിടും നിൻ പേർക്കായി
നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്
സ്വീകരിക്കാ ഈ സമർപ്പണത്തെ

ആഴമാം കുഴിയതിൽ നിന്നു കരേറ്റി
പാറമേലെൻ ഗമനം സ്ഥിരമാക്കി
നാവിൽ പുതിയൊരു പാട്ടു നീ തന്നു
നാൾകൾ മുഴുവൻ പാടിടുവാൻ

ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ
പരിചകൊണ്ടെന്നെ മറച്ച നാഥാ
കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ
ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല

ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ
സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ
ആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്
നല്കിയ നാഥനെ സ്തുതിച്ചിടുന്നു

ആരാധനയ്ക്കു യോഗ്യനേ
ആരാധനയിൻ നായകനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.