Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധിക്കാം നമുക്കാരാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാം
നാഥൻ നന്മകൾ ധ്യാനിച്ചിടാം
കരങ്ങളുയർത്തി നന്ദിചൊല്ലാം
അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2)

ഹാലേലൂയ്യാ… ഹാലേലൂയ്യാ…
ഹാലേലൂയ്യാ… ഹാലേലൂയ്യാ…(4)

യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ
യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ
അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ
എനിക്കാകുലം ലേശമില്ല

ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം
സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ
ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ
എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു

ആരാധിക്കാം ആരാധിക്കാം
ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.