Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധിക്കാം ആരാധിക്കാം

ആരാധിക്കാം ആരാധിക്കാം
ആരാധനക്കു യോഗ്യനേശുവെ
ആരാധിക്കാം ആരാധിക്കാം
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ഹാലേലുയ്യാ… ഹാലേലുയ്യാ(2)

രാഗതാളമേളമോടെ ആർത്തു പാടാം
താതനിഷ്ടം ചെയ്യുവാനായ്‌ ഒത്തുകൂടാം
ഹാ.. ആ..ആ.. ഹാ.. ആ..ആ..
നാഥൻ മുൻപിൽ ആദരവായ്‌ കുമ്പിട്ടീടാം
ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ

അർപ്പിക്കാം ആരാധനയായ്‌ നമ്മെത്തന്നെ
സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം
ഹാ.. ആ..ആ.. ഹാ.. ആ..ആ..
ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട്
തുല്യമായ നാമമില്ല ഈയുലകിൽ

ആരാധിക്കാം എൻ യേശുവിനെ
ആരാധിക്കാം നമുക്കാരാധിക്കാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.