Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ

ആരാധ്യനേ ആരാധ്യനേ
ആരാധിക്കുന്നിതാ ഞങ്ങൾ
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്നിതാ ഞങ്ങൾ

ചെങ്കടൽ രണ്ടായി പിളർന്നവനേ
മാറാ മധുരമായി തീർത്തവനേ
യെരിപ്പോ മതിലു തകർത്തവനേ
യോർദ്ധാൻ ചിറപോൽ നിർത്തിയോനേ
യാഹാം ദൈവമെന്നാരാധ്യനേ;-

ആരാധ്യനേ

ഇടയനെ രാജാവായ് തീർത്തവനേ
കാക്കയാൽ ആഹാരം നൽകിയോനേ
കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ
ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ
യാഹാം ദൈവമെന്നാരാധ്യനേ;-

ആരാധ്യനേ

മനുഷ്യനായ് ഭൂവിതിൽ വന്നവനേ
യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ
വചനമാം ഭക്ഷണം ഏകിയോനേ
രോഗികൾക്കാശ്വാസം നൽകിയോനേ
ക്രിസ്തുവാം ദൈവമെന്നാരാധ്യനേ;

ആരാധ്യനേ

പാപങ്ങളെല്ലാം ഏറ്റവനേ
പാതാള ഗോപുരം ജയിച്ചവനേ
പത്മാസിൽ തേജസ്സിൽ വന്നവനേ
നിത്യമാം ജീവന്‍റെ ഉറവിടമേ
യേശുവാം ദൈവമെന്നാരാധ്യനേ;-

ആരാധ്യനേ

ആരാധ്യനേ എന്നേശുവേ നിന്നെ
ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.