Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു

ആരാധ്യനെ ആരാധ്യനെ
ആരാധിക്കുന്നു ഞങ്ങൾ
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്നു ഞങ്ങൾ

എല്ലാ നാമത്തിലും ഉന്നതനെ
എല്ലാ സ്തുതികൾക്കും യോഗ്യനായോനെ
വാഴ്ത്തീടുന്നു വണങ്ങീടുന്നു
നിൻ മക്കളാദരവോടെ

ആകാശവും ഭൂമിയും മറയും
കാഴ്ചയിലുള്ളതെല്ലാം അഴിയും
മാറ്റമില്ലാതുള്ളതൊന്നു മാത്രം
മാറാത്ത യേശുവിൻ തിരുവചനം;-

എല്ലാ…

പാപത്തിൻ കറകളെല്ലാം കഴുകി
പരിശുദ്ധനെന്നെയും വീണ്ടെടുത്തു
ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ
നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;-

എല്ലാ…

ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ
ആരാധ്യൻ യേശുപരാ വണങ്ങുന്നു
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.