Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആശകൾ തൻ ചിറകുകളിൽ

ആശകൾ തൻ ചിറകുകളിൽ
അനശ്വരതീരത്തു ഞാൻ ചെന്നു
അനവരതം ദൂതർ സ്തുതി ചെയ്യും
നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു

ആയിരമായിരം ദൂതസംഗീതങ്ങൾ
ആമോദമോടെ പാടുന്നു (2)
അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി
ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;-

ആശകൾ

ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ
ആരും കൊതിച്ചീടും എന്നുമേ(2)
ആനന്ദം കരകവിഞ്ഞൊഴുകിടും
ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;-

ആശകൾ

ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം
ആമോദമേകുമേ ആരിലും(2)
ആത്മസ്വരൂപനാമീശനെ
ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;-

ആശകൾ

ആശയൊന്നെ അങ്ങെ കാണ്മാൻ
ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.