Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആത്മ നദി ആത്മ നദി ഒഴുകിടട്ടേ

ആത്മ നദി ആത്മ നദി ഒഴുകിടട്ടേ
ആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേ
ആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേ
ആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേ

ആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾ
ആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരും
നരിയാണിയോളമല്ല മുട്ടോളമല്ല
അത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങും

ആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾ
അഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകും
മുട്ടോളമല്ല അരയോളം പോരായെന്ന്
അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങും

ആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾ
ആമോദത്താൽ പന്തുപോലെ കുതിച്ചുയരും
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെ
ആത്മനദിയിൽ നീന്തി നീന്തി തുടിക്കും

ആത്മ നിറവിൽ ആരാധിക്കാം
ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.