Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ

ആത്മാവേ! വന്നീടുക…
വിശുദ്ധാത്മാവേ വന്നീടുക

ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-
ളാകെ നീയോർപ്പിക്ക-ഞാൻ
ആയവയോർത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക;- ആത്മാവേ…

കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ
കണ്ണിൽ നിന്നും ദൈവമേ-നിൻ
തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…

കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ
ചൊല്ലാലേ വേഗമയ്യോ ദിനം
വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ;- ആത്മാവേ…

യേശു കുരിശിൽ മരിച്ച സ്വരൂപമെൻ
മാനസം തന്നിൽ ദിനം പ്ര-
കാശിപ്പതിനു തുണയ്ക്കുക ദൈവമേ
ലേശവും താമസിയാ;- ആത്മാവേ…

നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാപാപി ഞാൻ നിന്‍റെ
പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻ
തന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…

നിഗളം ദുർമോഹമവിശ്വാസം വഞ്ചന
പകയെന്നിവയൊഴിച്ചു എ-
ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ;- ആത്മാവേ…

അപ്പോസ്തോലരിലറങ്ങിയ വണ്ണമി-
പ്പോളാകാശം പിളർന്നു നീ
ഇപ്പാപിമേലിറങ്ങി ഹൃദയം തന്നി-
ലെപ്പോഴും വാണീടുക;- ആത്മാവേ…

ജീവജലമേ കനിഞ്ഞൻപോടെന്നിൽ നീ
മേവാതിരിക്കുമെങ്കിൽ – നിത്യ
ചാവിന്നിരയായിടും മഹാ-പാപി ഞാൻ
ദൈവമേ കൈവിടല്ലെ;- ആത്മാവേ…

ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി-
വല്ലഭൻ മുമ്പിലയ്യോ – ഈ
ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ
തെല്ലും താമസിക്കല്ലെ;- ആത്മാവേ…

ആദിയിലെ വചനമായ യേശുവേ
ആത്മാവേ ഉണരുക ആരാധിക്കാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.