Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആവസിക്ക നീയെന്നും വിശുദ്ധ

ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേ
നീ വസിക്ക ഈ സഭമേൽ കരുണയോടെന്നും
നിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന്
തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേ

ഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽ
മരുപ്പച്ചകൾ തേടി അലഞ്ഞീടുന്നു
ഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേ
ഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;-

തകർന്ന മതിലുകൾ പോലെ ജീവിതങ്ങളും
ആശയറ്റു തകരും മാനവ സ്വപ്നങ്ങളും
എഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേ
ഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;-

ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനം
ഞങ്ങളുള്ളിലേകിടേണം നീ ദൈവമേ
അകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീ
അടിയാരെ സമാധാനത്തോടയച്ചിടേണമേ;-

അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീ
ഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ്
ദാഹശമനമേകുവാനീ മാനവർക്കെല്ലാം
നീ വസിക്ക ഈ സഭമേൽ പരിശുദ്ധാത്മാവേ;-

ആശയറ്റോർക്കൊരു സങ്കേതമാം
ആരിവർ ആരിവർ നിലയങ്കി ധരിച്ച
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.