Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ

ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
നിൻ കൃപയേകിടണെ
വേറില്ലൊരാശയും വേറൊന്നും വേൺടിഹെ
നീ മാത്രമെന്നഭയം

ഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾ
നന്ദിയാലെന്നുള്ളം തുള്ളിടുന്നേ
വീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെ
മാനിച്ചുയർത്തിയ വൻകൃപയെ

ശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും
നിന്നെയോ രാജാവു മാനിച്ചിടും
രട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചു
രാജനോടൊപ്പം നിത്യ നാൾ വസിക്കും

സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയം
തീയിൻ ബലം കെടുത്തീടുമവൻ
നദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെ
ബലമുള്ള കരങ്ങളാലുയർത്തിടും താൻ

ആഴമാം സ്നേഹം പകർന്നെന്നെ
ആയിരങ്ങളിലും പതിനായിരങ്ങളിലും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.