Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അബ്ബാ താത വന്നിടുന്നു നിൻ

അബ്ബാ! താത! വന്നിടുന്നു നിൻ സുതന്റെ നാമത്തിൽ
ആത്മരക്ഷകായെൻ നാഥാ! നമിക്കുന്നു തൃപ്പാദം

പാളയത്തിൽ പുറത്തായി പാർത്തിരുന്നോരെനിക്കും
പിതാവെന്നു വിളിക്കുവാൻ പുത്രത്വം നീ തന്നല്ലോ!

നഷ്ടപ്പെട്ടുപോയി ഞാനും ധൂർത്തപുത്രനെന്നപോൽ
നിന്റെ സന്നിധിയിൽ നിന്നും ദൂരവേ പോയിരുന്നു

തേടിവന്നു എന്നെയും നീ നേടിത്തങ്കച്ചോരയാൽ
വാടിടാതെ മേവിടുവാൻ നീ ചൊരിഞ്ഞു വൻകൃപാ!

രക്ഷയാകുമെനികായി തന്നു- ശ്രഷ്ടനാക്കി തീർത്തു നീ
ഭക്ഷിപ്പാൻ നിൻ മേശയിങ്കൽ- യോഗ്യതയും തന്നല്ലൊ!

അബ്രഹാമിൻ ദൈവമേ തുണ
അപ്പാ യേശു അപ്പാ അങ്ങേയെനിക്ക്
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.