Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അഖിലാണ്ഡത്തിന്നുടയവനാം ദൈവം

അഖിലാണ്ഡത്തിന്നുടയവനാം ദൈവം
സ്തുത്യൻ പരിശുദ്ധൻ
സകല ചരാചര രചയിതാവാം ദൈവം
നിത്യൻ പരിശുദ്ധൻ

പരിശുദ്ധൻ പരിശുദ്ധൻ
മഹിമയിലുന്നതനേ
സ്തുതികളിൽ വസിക്കും ദേവാധിദേവാ
ആരാധിക്കുന്നു ഞങ്ങൾ(2)

തിരുസാരൂപ്യം മാനവനേകിയോൻ
വന്ദ്യൻ പരിശുദ്ധൻ
ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ
ധന്യൻ പരിശുദ്ധൻ;-

പരിശുദ്ധൻ..

തനയനെ നൽകിയീപാരിനെ വീണ്ടവൻ
നിരുപമൻ പരിശുദ്ധൻ
കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ
നാഥൻ പരിശുദ്ധൻ;-

പരിശുദ്ധൻ..

ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻ
നല്ലവൻ പരിശുദ്ധൻ
മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ
വല്ലഭൻ പരിശുദ്ധൻ;-

പരിശുദ്ധൻ..

വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻ
എൻ പ്രിയൻ പരിശുദ്ധൻ
നിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻ
നിഖിലേശൻ പരിശുദ്ധൻ;-

പരിശുദ്ധൻ..

അക്കരെ നാട്ടിലെ നിത്യ ഭവനം
അഖിലാണ്ടത്തിനുടയനാം നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.