Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ

അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ
അംബരെ വരുന്ന നാളെന്തു മനോഹരം

തൻമണവാളനുവേണ്ടിയലങ്കരി-
ച്ചുള്ളാരു മണവാട്ടിട്ടി തന്നെയിക്കന്യകാ-

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ്

ബാബിലോൺ വേശ്യയേപ്പോലിവളെ മരു-
ഭൂമിയിലല്ല കാണൂ മാമലമേൽ ദ്യഢം

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതവളിലാണന്യയിലല്ലതു

ഇവളുടെ സൂര്യചന്ദ്രർ ഒരുവിധത്തിലും വാനം
വിടുകയില്ലിവൾ ശോഭ അറുതിയില്ലാത്തതാം

രസമെഴും സംഗീതങ്ങൾ ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും

കനകവും മുത്തു രത്‌നം ഇവളണികില്ലെങ്കിലും
സുമുഖിയാമിവൾണ്ഠം ബഹുരമണീയമാം

അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി
ആ ആ ആ ആ എൻപ്രിയൻ


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.