Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അൻപേറും യേശുവിൻ സ്നേഹം

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം
തുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2)
അൻപാർന്നു പാടുവാൻ ഉണ്ടനവധി
ഇമ്മാനുവേലവൻ ചെയ്ത നന്മകൾ

ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആനന്ദം(2)

എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ
നിൻ പാദ സേവയാണെൻ പ്രമോദമേ(2)
വൻ പരിശോധന ഉണ്ട് ജീവിതേ
പൊന്നു മഹേശനേ നിൻ കൃപ മതി(2);-

ആ സ്നേഹ…

പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ
പാലകൻ യേശു എൻ കൂടെയുള്ളതാൽ(2)
പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ
പാവന ജീവിതം നൽകിടും സദാ(2);-

ആ സ്നേഹ…

ഈ ലോക ജീവിതം പുല്ലിനു തുല്യം
സ്വർലോക വാസമോ എത്ര മാധുര്യം(2)
മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം അവൻ
നാമഹേതുവാം നിന്ദ സമ്പത്തായെണ്ണാം(2);-

ആ സ്നേഹ…

അൻപിൻ രൂപി യേശുനാഥാ
അൻപേറും യേശുവിൻ ഇമ്പസ്വരം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.