Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനുദിനം എന്നെ വഴി നടത്തും

അനുദിനം എന്നെ വഴി നടത്തും
അനുഗ്രഹമായ് വഴി നടത്തും

നിന്ദകൾ എൻ നേരേ അനുദിനവും
പീഡകളും അതിഭീകരമായ്
വന്നാലും തെല്ലും ഞാൻ പതറീടാതെ
യേശുവിനെ എന്നും പിൻഗമിക്കും

ഭാരങ്ങൾ അനവധി വന്നീടുമ്പോൾ
രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ
കരുതലോടെന്നെ കാത്തിടുവാൻ
കർത്താവ് മാത്രം ശക്തനല്ലോ

ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ
ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം
സത്യത്തിൻ പാതയിൽ നടന്നീടുവാൻ
എൻ പ്രിയ കൃപകൾ തന്നീടണേ

അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനുഗ്രഹിക്ക വധൂവരരെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.