Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനുഗ്രഹത്തിന്നധിപതിയേ

അനുഗ്രഹത്തിന്നധിപതിയേ
അനന്തകൃപ പെരും നദിയേ
അനുദിനം നിൻപദം ഗതിയേ
അടിയനു നിൻ കൃപ മതിയേ

വൻവിനകൾ വന്നിടുകിൽ
വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീയെന്നഭയം
വന്നിടുമോ പിന്നെഭയം?

തന്നുയിരെ പാപികൾക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ
തീരുമോ നിൻ സ്നേഹമെന്നിൽ?

തിരുക്കരങ്ങൾ തരുന്ന നല്ല
ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ
സ്നേഹത്തിൻ പ്രകാശനങ്ങൾ

പാരിടമാം പാഴ്സണലിൽ
പാർത്തിടും ഞാൻ നിൻ തണലിൽ
മരണദിനം വരുമളവിൽ
മറഞ്ഞിടും നിൻ മാർവ്വിടത്തിൽ

അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
അനുഗ്രഹക്കടലേ എഴുന്നള്ളി വരിക
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.