Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനുനിമിഷം നിൻകൃപ തരിക

അനുനിമിഷം നിൻകൃപ തരിക
അണയുന്നു നിൻ ചാരേ ഞാൻ
ആശ്രിതവത്സലനേശു ദേവാ
ആശിർവദിക്കയീയേഴയെന്നെ

ആരോരുമില്ലാതെ അലയുമ്പോഴെന്നെ
തേടിവന്നെത്തിയ നാഥനേശു
ആശ്രയമായിന്നും ജീവിക്കുന്നു
ആരോരുമില്ലാത്ത വേളകളിൽ

മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം
മരുഭൂമിയാക്കിത്തീർത്തിടുമ്പോൾ
മറവിടമായ് നിൻ മാറിൽ ചാരി
മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു

നിറയ്ക്കെന്നെ നിൻസ്നേഹത്താലെന്നും
നിക്ഷേപമായ് നിൻ സ്നേഹം മതി
നിത്യതയോളവും കൂട്ടാളിയായ്
നീ മാത്രം മതി എന്നേശുവേ

അന്ത്യത്തോളവും ക്രൂശിൻ പാതെ
അനുനിമിഷം കരുതിടുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.