Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനുപമ ഗുണഗണനീയൻ ക്രിസ്തു

അനുപമ ഗുണഗണനീയൻ ക്രിസ്തു
അരുണോദയ പ്രഭപൂരിതൻ
അകമേ ആനന്ദദായകൻ

ശോകോന്മുഖ നര ആശ്രയം അവൻ
പാപോന്മുഖ നര രക്ഷകൻ
രോഗോന്മുഖ ജഡ സൗഖ്യദായകൻ
വീരോന്മുഖ ബലകാരണൻ

ജീവൻ ഏകുന്ന ദൈവവും
ജീവജലത്തിനുറവിടവും
ജീവാമൃതമൊഴി തൂകിടും അനുദിനം
ജീവൻ വഴിയും സത്യവും

വിനയം തന്നുടെ സാഗരം
അഭയം ഏവർക്കും സാദരം
ദൈവത്തിന്നുടെ സാരാംശം-പര
മാത്മാവിന്നും ജീവാംശം

ചിത്തേ മംഗളകാരണൻ
മൃത്യു ഭീതിസംഹാരകൻ
പാർത്താൽ പാരിടമാകെയും-പ്രഭു
ഓർത്താൽ ജീവിതസാരവും

വാനൊളിയിൽ തെളിവേറിടും
വാനവരിൽ മഹിമാസനൻ
വാനേ പോയുടയോൻ വരും-വീണ്ടും
വാനിൽ നമ്മെയും ചേർക്കുവാൻ

അനുപമായ സ്നേഹം
അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.