Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ

അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
എൻറെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ
എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു

നാളെയെന്തു നടക്കും ഞാനറിയുന്നില്ല
നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
കാലമതിന്നതീതനാണവനാകയാൽ
ആകുലത്തിന്നവകാശമെനിക്കിന്നില്ല

ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ
അവനേകും വെളിച്ചമതെനിക്കു മതി
അതിലേറെ കൊതിക്കുന്നില്ലിഹ ലോകേ ഞാൻ
അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ

മനം തകർന്നവർക്കവനടുത്തുണ്ടല്ലോ
ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ
നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ
മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു

അവൻ നന്നായറിഞ്ഞല്ലാതെനിക്കൊന്നുമേ
അനുവദിക്കുകയില്ലെന്നനുഭവത്തിൽ
അഖിലവുമെൻറെ നന്മ കരുതിയല്ലോ
അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ

ഒരുനാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ
കരുണയിൻ കരുതലിൻ ധനമാഹാത്മ്യം
തുരുതുരെ കുതുകത്താൽ പുളകിതനായ്
വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ

അല്ലും പകലും കീർത്തനം പാടി
അരുൾക ദേവാ നിൻ വരം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.