Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അരുമയുള്ളശുവേ കുരിശിൽ മരിച്ചെൻ

അരുമയുള്ളശുവേ കുരിശിൽ മരിച്ചെൻ
ജീവനെ വീണ്ട രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു
ഞാൻ ദുര്ഘടമലകൾ കടന്നു വരുന്നേ

വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
ഉടയവനെ നിന്റെ തിരുമുഖം കാണ്മാൻ
അടിയനെ വഴിയിൽ പലവിധയാപത്തിൻ
നടുവിൽ നീ നടത്തിപ്പരിപാലിച്ചു

അപ്പനേക്കാളുംമെ-നമ്മയെക്കാളും
ഓമനയുള്ളൻ രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു
ഞാൻ അരുമയുള്ളശുവേ നിന്നേ മതിയേ

സ്വർഗ്ഗമല്ലെനിക്കൊരു വാഴ്ച്ചയുമല്ലേ
ീരുമയുള്ളശുവിൻ വാത്സല്ല്യം മതിയേ
ജീവനെക്കാളെനിക്കേതിനേക്കാളും
കാരുണ്യവാനേ നിൻ വാത്സല്ല്യം മതിയേ

അരുമയുള്ളശുവേ നിന്നുടെ പേർക്കായി
തീയുടെ നടുവിൽ ചൂടു ഞാൻ സഹിക്കാം
കാരുണ്യവാനേ നിൻ നാമമഹിമയ്ക്കായി
പുറം കടലിൽ ഞാൻ അലഞ്ഞു വസിക്കാം

കീറിയ വസ്ത്രവും നാറുന്ന ദേഹവും
പൊഴിയുന്ന കഷണവും എന്നുടെ പ്രിയനേ
ലാസറെ പോലെനിക്കിദ്ധരയേകിലും
അരുമയുള്ളശുവേ നിന്നെ മതിയേ

വാളിൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
സിംഹങ്ങൾ ചീന്തി കഴുകന്മാർ പറിക്കിലും
രക്ഷകനേശുവേ കാരുണ്യവാനേ
നിശ്ചയമായെനിക്കവിടുത്തെ മതിയേ

വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
റോമയിൽ പോകയോ തടവിൽ ഞാനാകയോ
അടികളും ഇടികളും പഴികളും ദുഷികളും
അരുമയുള്ളശുവിൻ പേരിൽ ഞാൻ സഹിക്കാം

പോകുന്നു ഞാനെന്റെ പ്രേമസഖീ തന്റെ
മാർവ്വിൽ വസിച്ചെന്റെ വീടൊന്നു കാണാൻ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു
ഞാൻ അരുമയുള്ളശുവേ നിന്നേ മതിയേ

അരുൾക ദേവാ നിൻ വരം
അരുമനാഥനേ തവ പരമജീവനെ മമ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.