Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അതിശയമായ് അനുഗ്രഹമായ്

അതിശയമായ് അനുഗ്രഹമായ്
അവനെന്നോടുകൂടെയുണ്ട് (2)
ആനന്ദമായ് ആശ്വാസമായ്
അവനെന്നാളും കൂടെയുണ്ട് (4)

പാരിലെന്നെ തേടിയീ പാപിയെന്ന നേടി
യേശുവിൻ സ്നേഹം (2)
തന്നോടു ചേർത്തെന്നെയും – ഹോയ്
തന്നോടു ചേർത്തന്നെയും (2)

അവനെന്റെ പ്രിയൻ ഞാനവൻ തോഴൻ
ആകുലമകറ്റി മാറോടു ചേർത്തു (2)
വീഴാതെന്നെ കാക്കുന്നു – ഹോയ്
വീഴാതെന്നെ കാക്കും (2)

അനുദിനവും ചാരെ അവനെന്റെ
മിത്രം ഭാരങ്ങളേതും സാരമില്ലാതെ (2)
ആനന്ദമായ് നടത്തും – ഹോയ്
ആനന്ദമായ് നടത്തും (2)

അല്ലലെല്ലാം തീരും ആത്മനാഥൻ വന്നാൽ
ചേർന്നിടും ഞാനും പ്രിയന്‍റെ വീട്ടിൽ (2)
കണ്ണീരില്ലാ വീട്ടിൽ – ഹോയ്
കണ്ണീരില്ലാ വീട്ടിൽ (2)

അത്ഭുതവാനേ അതിശയവാനേ
അതിശയ കാരുണ്യ മഹാ ദൈവമേ


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.