Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Author Archives: Jo Mathew

സർവ്വ സ്തുതികൾക്കും യോഗ്യനേ

സർവ്വ സ്തുതികൾക്കും യോഗ്യനേ അങ്ങെ ആരാധിക്കാൻ വരുന്നിതാ എന്നെ സമർപ്പിക്കുന്നിന്നു ഞാൻ തിരു സന്നിധിയിൽ യേശുവേ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഇന്നു വരെയുമെൻ ജീവിതത്തിൽ അങ്ങല്ലാതൊരു നന്മയില്ലാ എല്ലാം അവിടുത്തെ ദാനമല്ലോ നന്ദിയേകിടുന്നേഴ ഞാൻ ഇത്രയും എന്നെ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽ എൻ പ്രിയാ സ്വന്ത ജീവനും തന്നല്ലോ എന്നെയും സ്വന്തം ആക്കിടാൻ

Read More 

സർവ്വശക്തനാം യേശുവെന്‍റെ കൂടെ

സർവ്വശക്തനാം യേശുവെന്‍റെ കൂടെ ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ(2) നീതിസൂര്യനായ് നീ വരുമ്പോൾ കൂരിരുൾ താഴ്വര താണ്ടിടുമേ(2) പാദങ്ങൾ ഇടറാതെ നടത്തുന്നവൻ വചനത്തിൻ ദീപമായ് കൂടെയുണ്ട് സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ കാൽവറി കൂശുമായ് വിളങ്ങിടുന്നു;- രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ ചാരെ വന്നവനെന്‍റെ കൂട്ടിരിക്കും ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ കൈവിടാതവനെന്നെ ചേർത്തുകൊള്ളും;-

Read More 

സർവ്വ പാപക്കറകൾ തീർത്തു നരരെ

സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ

Read More 

സർവ്വ നന്മകളിന്നുറവാം

സർവ്വ നന്മകളിന്നുറവാം സർവ്വ വല്ലഭനാം യേശുവേ തിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേ തവ കൃപ മതി അടിയനെന്നും കൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾ പടകേറ്റവും ഉലഞ്ഞിടുമ്പോൾ അമരത്തവൻ അണഞ്ഞിടുകിൽ അകതാരിൽ നൽ ആശ്വാസവും;- ഉള്ളം തകരുന്ന വേളകളിൽ ഉയിരേകും തൻ തിരുക്കരത്താൽ മനം ക്ലേശത്താൽ നുറുങ്ങീടിലും മറച്ചീടും തൻ ചിറകടിയിൽ;- ശരണാർത്തരിൽ കനിവുള്ളവൻ കരുണാർദ്രനാം ഈശനവൻ ശരണം ദിനം തിരുചരണം ശക്തി ദായകനെൻ പരൻ താൻ;-

Read More 

സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും

സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും ഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ് ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്ക അനുദിനവും എന്നെ പരനെ നിന്‍റെ വേലയെ തികച്ചിടുവാൻ നൽവരങ്ങളെ നൽകിടുക ലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചു ലോക മോഹങ്ങളിൽ ഞാൻ മുഴുകി കാണില്ലൊരുനാളും സ്വർഗ്ഗതാതൻ ഹൃത്തിൽ മൂഢമായ് ഞാനുറച്ചു

Read More 

സർവ്വ മാനുഷരേ പരനു പാടി

സർവ്വ മാനുഷരേ പരനു-പാടി സന്തോഷത്തോടു വന്ദിച്ചിടുവിൻ സേവിപ്പിൻ ആനന്ദിച്ചവനെ-ഗീതം ചേലൊടു പാടിത്തൻ മുൻ വരുവിൻ സർവ്വ ലോകനാഥൻ യഹോവ-ഇതു ചന്തമോടാർത്തു വന്ദിച്ചിടുവിൻ;- നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെ നാമവനാടും ജനങ്ങളുമാം തന്മഹത്വത്തെ പാടി നിങ്ങൾ ഇന്നു തൻ ഗൃഹവാതിൽക്കകത്തുവരീൻ;- നാമകീർത്തനം പാടിടുവിൻ-നിങ്ങൾ നന്ദിയോടുൾ പ്രവേശിച്ചിടുവിൻ നാഥനായ ത്രിയേക ദൈവം എത്ര നല്ലവനെന്നു ചിന്തിച്ചിടുവിൻ;- എത്ര കാരുണ്യശാലി പരൻ-സത്യം എന്നും തനിക്കുള്ളതെന്നറിവിൻ ക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യം കീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-

Read More 

സർവ്വ ലോകവും സൃഷ്ടി ജാലവും

സർവ്വ ലോകവും സൃഷ്ടി ജാലവും സർവ്വദാ വാഴ്ത്തും സ്നേഹരൂപനാം സത്യ ദൈവത്തിൻ ഏക നിത്യപുത്രനാം ക്രിസ്തുയേശുവെൻ രക്ഷാദായകൻ ഞാൻ വിശ്വസിക്കുന്നു ഞാൻ ആരാധിക്കുന്നു ഞാൻ ആശ്രയിക്കന്നു എൻ രക്ഷിതാവിങ്കൽ സമൃദ്ധമാം ജീവനെന്നിൽ പകർന്നീടുവാൻ ഉയിർ തന്നു വീണ്ടെടുത്തു തിരുസ്നേഹത്താൽ എന്‍റെ പാപശാപമെല്ലാം താൻ വഹിച്ചതാൽ തന്നടിപ്പിണരെനിക്കു സൗഖ്യദായകം;- ഞാൻ… യേശുവല്ലാതില്ലിഹത്തിൽ ആത്മരക്ഷകൻ നീതിയിൻ കൃപാസനത്തിലേക മദ്ധ്യസ്ഥൻ നിത്യ ജീവദായകനാം സത്യമാർഗ്ഗം താൻ കുഞ്ഞാടുകൾക്ക് സ്നേഹമേകും നല്ലിടയൻ താൻ;- ഞാൻ… ശാശ്വതമാം തൻകൃപയിൽ ആനന്ദിക്കും ഞാൻ രക്ഷയേകും ദിവ്യപാത […]

Read More 

സർവ്വ ബഹുമാനം സർവ്വ മഹത്വം

സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും സർവ്വേശ്വരനായ യഹോവയ്ക്കു ദാനമേ

Read More 

സാറാഫുകൾ ഭക്തിയോടെപ്പോഴും ആർത്തീടുന്നു

സാറാഫുകൾ ഭക്തിയോ- ടെപ്പോഴും ആർത്തീടുന്നു ശുദ്ധിമാന്മാർ ഏവരും എന്നെന്നും വാഴ്ത്തീടുന്നു അങ്ങ് പരിശുദ്ധൻ-(3) ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേ സർവ്വഭൂസീമാ വാസികളെല്ലാം തിരുനാമത്തെ ഉയർത്തിടട്ടെ(2) ഭൂമിയിലെങ്ങും നിന്‍റെ മഹിമ നിറഞ്ഞു കവിഞ്ഞിടുന്നു ആലയത്തിലും നിന്‍റെ മഹത്വം അലയടിച്ചുയർന്നിടുന്നു സ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻ സർവ്വ മാനവും നിനക്കുമാത്രം;- സ്വർഗ്ഗം നിന്നുടെ സിംഹാസനം ഭൂമി – നിൻ – പാദപീഠം അടിയങ്ങൾ – നിൻ – നിവാസം അവിടുത്തെ വിശ്രാമവും സകലവും ചമച്ച എൻ ദേവാ സർവ്വ കാരണഭൂതനും നീ സ്വർപ്പുരത്തിൽ […]

Read More 

സാറാഫുകൾ ആരാധിക്കും

സാറാഫുകൾ ആരാധിക്കും പരിശുദ്ധനെ ആരാധിക്കുന്നേ ആർത്തുപാടും ദൂതർ മദ്ധ്യത്തിൽ സാധു ഞാനും ആരാധിക്കുന്നേ പാദങ്ങൾ മൂടി മുഖം മറച്ച് പറന്നവർ ആരാധിക്കുമ്പോൾ വിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെ നോക്കി ഞാനും ആരാധിക്കുന്നേ അശുദ്ധമാം എൻ അധരങ്ങളും ശുദ്ധിയില്ലാ എൻ നാവിനെയും തൊട്ടീടുക നിൻ ആത്മാവാകും തീക്കനലിനാൽ ശുദ്ധീകരിക്ക മുഴങ്ങിടുന്നു ദൈവ ശബ്ദം ആരെ ഞാനിന്നയക്കേണ്ടു അടിയനിതാ അയക്കേണമെ സമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ

Read More