Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Author Archives: Jo Mathew

സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ

സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ സ്വർഗസന്തോഷത്താൽ നിറവിൻ സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം നന്മകൾ ധ്യാനിച്ചു സന്തോഷിക്കാം രക്ഷകനാം പ്രിയന്‍റെ പാലകൻ യേശുവിന്‍റെ നാമമുയർത്തുക നാം നാൾതോറും ആമോദമായ്-എന്നും;- സന്തോ… പാപത്തിൽനിന്നു നമ്മെ കോരിയെടുത്തു പരൻ ശാശ്വതമാം പാറയിൽ പാദം നിറുത്തിയതാൽ-എന്നും;- സന്തോ… ക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കുള്ളോരാകും തോറും സന്തോഷിപ്പിൻ പ്രിയരേ ആത്മീയ ഗീതങ്ങളാൽ-എന്നും;- സന്തോ… രോഗങ്ങൾ വന്നിടിലും ഭാരങ്ങൾ ഏറിടിലും സൗഖ്യം പകർന്നു പരൻ സന്തോഷം തന്നതിനാൽ-എന്നും;- സന്തോ…

Read More 

സർവ്വലോക സൃഷ്ടിതാവേ സർവത്തിനും നാഥാ

സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാ സർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർ കീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെ എണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാ ഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ;- വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെ മാനമായ് ചമച്ചദേവാ നാഥനെ മഹേശാ;- ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്ന ജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ;- വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്ന അക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ;- ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രം തമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ;- ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും […]

Read More 

സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം

സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം മുന്നിൽ വണങ്ങിടും സർവ്വജ്ഞാനങ്ങൾക്കും അതീതനായിടും തുല്യമില്ലാ മഹാശക്തിയേ പ്രപഞ്ചം നിന്നെ വണങ്ങുന്നു പ്രഭുക്കൾ നിൻ മുന്നിൽ കുമ്പിടും നൂനം പ്രഭാവമന്നോ, പ്രഭാത ചന്ദ്രൻ ശോഭപോലും നിഷ്പ്രഭമായിടും തേജസ്സേ ക്രൂശിതൻ നുറുക്കപ്പെട്ടുവോ എനിക്കായ് നീ പിടഞ്ഞുവോ മന്നിൽ ശാരോനിൻ പനിനീർ പുഷ്പമേ എനിക്കായ് നീ വരിച്ചുവോ മ്യത്യുവേ… Above all powers, Above all kings, Above all nature and all created things, Above all wisdom and all the […]

Read More 

സർവ്വ സ്തുതിയും സ്തോത്രവും നാം

സർവ്വ സ്തുതിയും സ്തോത്രവും നാം യേശുവിനർപ്പിക്കുക(2) അവൻ നല്ല രക്ഷകൻ അവൻ നല്ല പാലകൻ അവനെ ആരാധിക്കാം(2) യേശുവിനെ ആരാധിപ്പാൻ നമ്മെ അർപ്പിച്ചിടാം പാപമില്ലാത്തവൻ സ്വന്ത രക്തത്താൽ നമ്മെ കഴുകിയതാം (2) യേശുവിനെ സേവിപ്പാൻ തൻ നാമം വഹിച്ചിടാം (2) ഉയിരുള്ള നാൾവരെ അവനായ് പാടിടുക (2)

Read More 

സർവ്വ സൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്തവൻ യേശു മാറാത്തവൻ യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ! ഇന്നുമെന്നും കൂടെയുള്ളവൻ തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം! തൻ സ്നേഹമാശ്ചര്യമേ എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം അകറ്റിയേ തന്‍റെ സ്നേഹത്താൽ രോഗശയ്യയിലെനിക്കു സഹായകനും രാക്കാല ഗീതവുമവൻ നല്ല വൈദ്യനും ദിവ്യഔഷധവുമെൻ ആത്മസഖിയും അവൻ തന്നെ തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു അവകാശം ഞാനും പ്രാപിപ്പാൻ ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ സന്നിധിയിൽ […]

Read More 

സർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി

സർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചു സർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചു അസാദ്ധ്യമായതൊന്നുമില്ല(2) സർവ്വശക്തൻ നീ… സർവ്വജ്ഞാനി സമ്പൂണ്ണൻ നീ ഇല്ല ഇല്ല അസാദ്ധ്യമായതില്ല… എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;- Ah, Lord God, Thou hast made the heavens and the earth by thy great power Ah, Lord God, thou hast made the heavens And the earth by […]

Read More 

സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇല്ലില്ല

സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2) അഖിലാണ്ടത്തെ നിർമ്മിച്ചവൻ എൻ പിതാവല്ലോ എന്താനന്ദം (2) റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കും ശമ്മാ… യഹോവാ… എന്നും അവനുണ്ട് (2) ഈ ദൈവം എന്‍റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) ശാലേം… യഹോവാ… എന്‍റെ സമാധാനം നിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2) ഈ ദൈവം എന്‍റെ ദൈവം എൻ പിതാവല്ലോ എന്താനന്ദം (2) രോഹീ… യഹോവാ… എന്‍റെ നല്ലിടയൻ യിരേ… യഹോവാ… എനിക്കായ് കരുതുന്നു(2) ഈ […]

Read More 

സകലവും ഉണ്ടെനിക്കേശുവിങ്കൽ

സകലവും ഉണ്ടെനിക്കേശുവിങ്കൽ അവൻതന്നെയെനിക്കുള്ള ബലം മുഴുവൻ ധനത്തിലുമവനോടു തുല്യനായി ട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ല എത്തിപ്പോകാതുള്ള നിക്ഷേപം ഞാൻ കർത്തന്‍റെ കൈകളിൽ കാണുന്നുണ്ട് ധനത്തിന്‍റെ നഷ്ടത്തിൽ ലവലേശവും ഭയത്തിനൊരവകാശം കാണുന്നില്ല ശത്രുക്കളെ ജയിക്കുന്നതിനായ് നിത്യവും ബലമവൻ നൽകീടുന്നു എതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻ കരുത്തനാം ശിംശോനായ് കാക്കുന്നെന്നെ ശോഭിക്കും സൂര്യനാം ശിംശോൻ തന്‍റെ ദേഹബലം കുറഞ്ഞീടുമെങ്കിൽ ദയയുള്ള നാഥനാം യേശുവെന്നെ ദലീലയെത്തകർക്കുവാൻ ബലപ്പെടുത്തും ഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാം നശിക്കുന്ന ഭയങ്കര കാഴ്ചകാണാം അതിനുടെ മദ്ധ്യേ നാം വീണുപോകാ തിരിപ്പതിനനുദിനം […]

Read More 

സകലതും ശുഭം സർവ്വവും നന്മ

സകലതും ശുഭം സർവ്വവും നൻമ തിൻമ ഭവിക്കയില്ല നിന്നെ തൊടുകയില്ല തീയമ്പുകളും നിന്നോടടുക്കയില്ല ഒരു ശാപമതും ശത്രു ഭേദിപ്പാൻ കഴിയാത്തതാം അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും നീയോ അതിൻമീതെ പറന്നുയരും;- സകലതും… കടലോളങ്ങൾ തിരമാലകൾ നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ ഒരു സാഗരവും കടക്കാനാവാത്ത രക്ഷാ സങ്കേതമവനൊരുക്കും;- സകലതും… അൽപകാലത്തെ പാരിൽ വാസത്തിൽ നേരിടുന്നവയെല്ലാം മായയെ അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ കരുതുന്നവൻ കൂടെയുണ്ട്;- സകലതും…

Read More 

സകല ജഡത്തിനും ദൈവമായ

സകല ജഡത്തിനും ദൈവമായ യെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോ സകലത്തിനും മതിയായവനാം ദൈവത്തിനസാദ്ധ്യം ആയതുണ്ടോ ദൈവത്തിനസാദ്ധ്യം ഒന്നുമില്ല യെഹോവയ്ക്കു കഴിയാത്ത കാര്യമില്ല തകർന്നൊരു ഹൃദയത്തെ മറക്കുകില്ല നുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ല മനസ്സലിയും മഹാകരുണയുള്ളോൻ പ്രവർത്തിക്കും വലിയവ വൻകരത്താൽ മടക്കിത്തരും നിന്‍റെ നാളുകളെ ഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെ വാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ വീരനാം ദൈവം വിടുവിച്ചീടും – തിരു വായല്ലയോ അവ അരുളിയത് നിശ്ചയമായി അതു നിവർത്തിയാകും നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ ഉന്നതികളിന്മേൽ നടത്തുമവൻ

Read More