Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ് തേടുവിൻ പുതിയ സംഗീതങ്ങളെ പാടുവിൻ പൊൻ വീണകളെടുത്തു സം- ഗീതങ്ങൾ തുടങ്ങീടുവിൻ പാരിലില്ലിതുപോലൊരു രക്ഷകൻ പാപികൾക്കാശ്രയമായ്;- പാടുവിൻ… ദേശം ദേശമായ് തേജസ്സിൻ സുവിശേഷ- കാഹളം മുഴക്കിടുവിൻ യേശുരാജൻ ജയിക്കട്ടെ, യെരിഹോ മതിലുകൾ വീണിടട്ടെ;- പാടുവിൻ… ഓമനപ്പുതുപുലരിയിൽ നാമിനി- ചേരും തൻ സന്നിദ്ധിയിൽ കോമാളമാം തിരുമുഖകാന്തിയിൽ തീരും സന്താപമെല്ലാം.;- പാടുവിൻ… ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവമല്ലോ ജീവകാലം മുഴുവനുമവൻ നമ്മെ നൽവഴിയിൽ നടത്തും;- പാടുവിൻ…

Read More 

പാടുമേ എൻ ജീവകാലമെല്ലാം

പാടുമേ എൻ ജീവകാലമെല്ലാം ദേവനേ നിൻ സ്തുതി ഗീതമെന്നും നിത്യനായ് മാറാത്ത സ്നേഹിതനായ് ചാരെയായ് കാക്കുന്ന വല്ലഭനായ് മാറുമേ സ്നേഹിതരെല്ലാവരും ദോഷമായ് ചിന്തിച്ചിടും ധരയിൽ നിത്യമാം സ്നേഹിതർ എന്‍റെ യേശു കാക്കുമേ എൻ ജീവ കാലമെല്ലാം വാഴുമേ എന്നാത്മ നാഥനൊപ്പം തൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽ പ്രാണനായ് സ്നേഹിച്ച സ്നേഹിതനായ് വാഴുമേ എൻ നിത്യ കാലമെല്ലാം

Read More 

പാടും പരമാത്മജനെൻ പതിയെ പാടിപുകഴ്ത്തിടും

പാടും പരമാത്മജനെൻ പതിയെ പാടിപുകഴ്ത്തിടും ഞാൻ നിത്യം ആദിപരാപരനെ തിരുസ്നേഹത്താൽ പാതകമാകെയകറ്റിയതോര്ർത്താൽ- സന്തതമേശുമശിഹായിൻ സ്നേഹം കൊണ്ടാടുമെൻ മനമാത്മാവുദേഹം- ഹാ പരമാത്മ സ്വർ?‍ീയമാം ദാനം ഏകിയതാൽ നിനക്കീ ബഹുമാനം- വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമം പിന്നിൽ ഗമിച്ചു സ്വർ?‍ീയ സന്നാഹം- ഇല്ലെനിക്കാകുലമാകിയ ഗീതം ഹല്ലേലുയ്യാ ജയം ഏകസംഗീതം-

Read More 

പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെ

പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെ പാരിൽ പരദേശിയായ് പാർക്കുന്ന വീട്ടിൽ പാവനമാം ചട്ടമെന്‍റെ കീർത്തനങ്ങളത്രെ നാൾതോറും അവകളെ ധ്യാനിക്കുന്നു യേശു എൻ പ്രിയൻ ക്രിസ്തേശു എൻ പ്രിയൻ യേശുവേപ്പോൽ വേറെ പ്രിയനില്ലയേ പർവ്വതമാം സമം പ്രശ്നങ്ങളാലെ നിർവ്വാഹമില്ലാതെ ഞാനലയുമ്പോൾ നിർമ്മാണപദ്ധതി തന്നിലവനെന്നെ നടത്തി കർമ്മയോഗി ആക്കുന്നെന്നെ അനുദിനവും;- കണ്ണുനീർ വഴിത്താര ഞാൻ നടന്നാലും എണ്ണപ്പെട്ടോരാരും കൂട്ടില്ലെന്നാലും എന്തിനു എൻ ഉള്ളം വൃഥാ കലങ്ങുന്നു അണുവും എന്നെ സ്നേഹിക്കുന്ന യേശു ബലഹീനനോ;- 4കഷ്ടതയാകുന്ന കഠിന ശോധനയിൽ നഷ്ടപ്പെടാതെന്‍റെ വിശ്വാസം […]

Read More 

പാടും ഞാൻ പരമേശനു സതതം എന്‍റെ പാപമെല്ലാം

പാടും ഞാൻ പരമേശനു സതതം-എന്‍റെ പാപമെല്ലാം പോക്കിയതാൽ… അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ ആർത്തിയറിഞ്ഞവൻ തന്‍റെ-വാർത്തയെനിക്കേകിയതാൽ;- പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ മഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ;- ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ;- ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷ […]

Read More 

പാടും ഞാൻ യേശുവിന്നു ജീവൻ പോവോളം

പാടും ഞാൻ യേശുവിന്നു ജീവൻ പോവോളം നന്ദിയോടെ പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്-ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും;- സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയിൽ കിടന്നു-ബഹു സന്താപത്തോടുഴന്നീടും പുറജാതി സന്തതിയെ വീണ്ടോനെ;- കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ നല്ലഫലം നിറപ്പാൻ-അവൻ വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരുവോടതു ചിന്തിച്ചെന്നും;- കൺമണി പോലെന്നെ ഭദ്രമായ് നിത്യവും കാവൽ ചെയ്തീടാമെന്നും തന്‍റെ കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും ഓർത്തതിമോദമോടെ;- കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി- തന്‍റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാ-നെഴുന്നെള്ളുന്നതോർത്തു കൊണ്ടും;-

Read More 

പാടും നിനക്കു നിത്യവും പരമേശാ കേടകറ്റുന്ന

പാടും നിനക്കു നിത്യവും-പരമേശാ പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാർന്ന നായകാ-പാടും പാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽ വാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ;- പാടും പാടവമുള്ള സ്തുതിപാഠകനെന്നപോൽ തേടും ഞാൻ നല്ല വാക്കുകൾ-പരമേശാ;- പാടും പൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽ ഓർക്കുന്നു നിന്‍റെ പാലനം-പരമേശാ-പാടും ഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെ അന്തികം രമൃമാക്കുന്നു-പരമേശാ;- പാടും ശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽ ശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ;- പാടും കഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെ തുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ;- പാടും സ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻ ഞാനും […]

Read More 

ഓടി വാ കൃപയാം നദിയരികിൽ നിന്‍റെ മലിനത

ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻ പാപി ഓടിവാ കൃപയാം നദിയരികിൽ തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ നേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ- വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി… അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ കുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി… പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടു കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ തിരുസ്നാനം […]

Read More 

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2) നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ നീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2) ആകുല വേളകൡ ആശ്വാസമായി നീ ഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ.. തലമുറ തലമുറയായി കരുതുന്ന ദൈവമെ നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..

Read More 

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ;- നിൻ മഹാ കൃപയ്ക്കായ് നിന്നെ ഞാൻ സ്തുതിച്ചിടുമെന്നും ഈ ലോകത്തിൽ വന്നേശു എന്‍റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്ക- പ്പാടുകൾ നീചമരണവും;- അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെ കണ്മണിപോലെ കാക്കുന്നു നീ;- നാശമില്ലാത്തവകാശവും യേശുവിൻ ഭാഗ്യസന്നിധിയും നീതിയിൻ വാടാമുടിയതും തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;- മോചനം വീണ്ടും ജനനവും നീച പാപി എന്നിൽ […]

Read More