Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

എൻ പ്രിയ രക്ഷകനെ നിന്നെ

എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ വാഞ്ഛയാൽ കാത്തിടുന്നു ഹാ! എന്‍റെ പ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നു എന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻ എന്നു നീ വന്നിടും എന്നാശ തീർത്തിടും;- വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻ വേഗം നീ വന്നിടാമെന്നുര ചെയ്തിട്ടു താമസമെന്തഹോ ആനന്ദവല്ലഭാ;- ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം വെണ്മയോടു ചുവപ്പും […]

Read More 

എൻ പ്രിയ രക്ഷകൻ നീതിയിൻ

എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് തേജസ്സിൽ വെളിപ്പെടുമേ താമസമെന്നിയേ മേഘത്തിൽ വരും താൻ കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ് യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു കാൽവറിയിൽ നടന്നു പോയവൻ ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ ഇഹത്തിലെ കഷ്ടം സാരമോ? പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും സ്വർഗ്ഗീയ സന്തോഷ-മിഹത്തിലുണ്ടിന്നലേക്കാൾ നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ എൻ ഇരുൾനിറം മാറിടുമെ രാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തൻ കൂടവെയിരുത്തുന്ന രാജാവു വേഗം വരും സന്താപം തീർത്തിട്ടു […]

Read More 

എൻ പ്രിയ യേശു രക്ഷകനെ

എൻ പ്രിയ യേശു രക്ഷകനെ നിൻ സന്നിധേ ഞാൻ വരുന്നു (2) നിൻ ബലഭുജത്തൽ എൻകരം പിടിച്ചു എന്നെന്നും വഴി നടത്തും എന്തു വന്നലും യേശുവിനായ് ഞാൻ എന്നെന്നും ജീവിപ്പാനയ്(2)

Read More 

എൻ പ്രാണപ്രിയനാകും എൻ

എൻ പ്രാണപ്രിയനാകും എൻ യേശുവേ അങ്ങാണെനിക്കഭയം ഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾ കാണും ഞാൻ തിരുമുഖത്തെ കൃപാ കൃപാ കൃപമാത്രം യേശുവേ എല്ലാം തിരുകൃപയല്ലോ(2) ഇന്നാൾവരെയും കാത്തു പാലിച്ചല്ലോ എല്ലാം തിരു കൃപയല്ലോ(2) കണ്ണുനീർ താഴ്വര കടന്നപ്പോൾ അങ്ങെൻ കരം പിടിച്ചു (2) ഭയപ്പ‍െടേണ്ട ഞാനുണ്ടു കൂടെ എന്നങ്ങു വാക്കുരച്ചു (2);- കൃപാ… ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചു മാറാ മധുരമാക്കി(2) ഗിലയാദിൻ ഔഷധമായി എൻമേൽ- നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ… വാനമേഘത്തിൽ നീ വന്നിടുമ്പോൾ പൊൻമുഖം ഞാൻ […]

Read More 

എൻ പ്രാണപ്രിയൻ യേശു എൻ

എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽ എൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻ തൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽ ഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽ എൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾ നല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻ ഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽ ഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽ എൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾ ഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർ എൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻ […]

Read More 

എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത്

എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത് എന്നുള്ളം നന്ദിയോടെ തുള്ളിടുന്നു പാരിതിൽ എന്നെയും തേടിവന്നു കാൽവരി മലയിൽ യാഗമായി എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ ശത്രുവിൻ കരത്തിൽ നിന്നുമെന്നെ തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ ഇത്ര വലിയതാം രക്ഷയെ നൽകിയ മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ ഭാരത്താൽ ജീവിതം തളർന്ന നേരം ആശ്രയമില്ലാതെ അലഞ്ഞനേരം ആശ്വാസ ദായകൻ എന്നെശു നാഥൻ എൻ ഭാരമെല്ലാം വഹിച്ചുവല്ലോ എന്നുനീ വന്നെന്നെ ചേർത്തിടുമേ എത്രനാൾ നിനക്കായ് കാത്തിടേണം […]

Read More 

എൻ പ്രാണനാഥന്‍റെ വരവിനായി

എൻ പ്രാണനാഥന്‍റെ വരവിനായി എണ്ണി എണ്ണി ദിനം കാത്തിടുന്നു എന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻ കർത്താവു മദ്ധ്യാകാശെ വരുമേ(2) കാഹളത്തിൻ ധ്വനി കേട്ടിടുവാൻ കാതുകൾ ഓർത്തു ഞാൻ കാത്തിടുന്നു എന്നു നീ വന്നിടും എന്നെ നീ ചേർത്തിടും എന്നാശ തീർത്തിടും നീ(2);- എൻ… ആകാശമേഘത്തിൽ താൻ വരുമ്പോൾ മന്നിലുറങ്ങിടും ശുദ്ധരെല്ലാം മറുരൂപം പ്രാപിച്ചു-മണവാളനോടൊത്തു മണിയറ പൂകിടുമേ(2);- എൻ… മണിയറ തന്നിലെൻ പ്രിയനുമായ് മണിയറ വാസം തുടർന്നിടും ഞാൻ ആണിപ്പാടുള്ള തൻ കൈകളാലെൻ കണ്ണുനീർ തുടച്ചിടുമേ(2);- എൻ… രോഗം ദുഃഖം പീഡ […]

Read More 

എൻ പ്രാണനാഥനേശു വന്നിടുവാൻ

എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനി എന്നും സാനന്ദം വാണിടുവാൻ സൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ! അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽ മണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം

Read More 

എൻ പ്രാണനാഥൻ എന്നു വരും

എൻ പ്രാണനാഥൻ എന്നു വരും എന്നു തീരും എൻവേദനകൾ ആകുലത്തിൽ ആശ്വസിപ്പാൻ ആവശ്യങ്ങളിൽ ആശ്രയിപ്പാൻ അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തിൽ;- ഇന്നിഹത്തിൽ നിന്നിലല്ലാതില്ല സന്തോഷം ജീവിതത്തിൽ തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും;- പ്രിയരെല്ലാം കൈവിടുമ്പോൾ പ്രതികൂലമായ് മാറിടുമ്പോൾ പ്രാണപ്രിയാ ഈ ഏഴയാകും പ്രാണിയെ നീയും കൈവിടുമോ;- നല്ലതല്ലാതൊന്നുമില്ല നീ നൽകുമെല്ലാം നന്മയല്ലോ നിത്യത തന്നിലെത്തുവോളം നീ നടത്തെന്നെ നിൻഹിതംപോൽ;-

Read More 

എൻ പേർക്കെൻ യേശു മരിച്ചു

എൻ പേർക്കെൻ യേശു മരിച്ചു എന്നു വിശ്വസിക്കുന്നു എൻ ഹൃദയേ കാൽവറി ക്രൂശിലെ ബലി മരണം നിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നു ജീവന്‍റെ അപ്പം എന്നരുളിയോനെ സ്വർഗ്ഗത്തിൽ നിന്നും വന്നവനെ എന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കും എന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നു കരത്തിലേന്തി അപ്പം വാഴ്ത്തിയവൻ ശിഷ്യർക്കേകി ഇതെൻ ശരീരം വാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻ ഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചു പാനപാത്രത്തെയും കരത്തിലേന്തി സ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകി ഇതെന്‍റെ രക്തം പാനം ചെയ്യുമ്പോളെൻ മരണത്തെ എന്നെന്നും ഓർത്തീടുക […]

Read More