Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

ആദിത്യൻ പ്രഭാതകാലേ

ആദിത്യൻ പ്രഭാതകാലേ ആനന്ദമായ് വിളങ്ങുമ്പോൾ ആടലൊഴിഞ്ഞെന്നാത്മാവേ ആരംഭിക്ക നിൻ കൃത്യങ്ങൾ നിദ്രയിലെന്നെ ഏററവും ഭദ്രമായ് കാത്ത നാഥനെ മൃത്യുവാം നിദ്ര തീരുമ്പോൾ ശുദ്ധാ നിൻരൂപം നൽകുക ബാലസൂര്യന്‍റെ ശോഭയിൽ ആകവെ മാറും മഞ്ഞുപോൽ ചേലോടെൻ പാപമാം ഹിമം നീക്കുക സ്വർഗ്ഗ സൂര്യനെ എൻ ചിന്ത കമ്മം വാക്കുകൾ മുററും നീ താൻ ഭരിക്കുക ഹൃദയെ ദിവ്യ തേജസ്സിൻ കാന്തി സദാ വളർത്തുക സവ്വാശ്വാസത്തിൻ താതനെ വാഴ്ത്തുവിൻ ലോകരാകവെ വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ വാഴ്ത്തിൽ പിതാപുത്രാത്മനെ

Read More 

ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ ആകാശം ചായിച്ചു ഇറങ്ങേണമേ താമസിക്കല്ലേ സീയോൻ മണാളാ താമസിക്കല്ലേ ശാലേം രാജനേ ആശയേറുന്നു നിൻ മുഖം കണ്ടിടാൻ കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ ബഹുദൂതരോടു കൂടെ ആർത്തിടുവാൻ മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ… ലോകത്തിന്‍റെ മോഹം ഏറിടുന്നേ പാപത്തിന്റെ ഭോഗം പെരുകിടുന്നേ മയങ്ങുന്ന മണവാട്ടി പോലെ ജനം മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ… ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ നിത്യനായ ദൈവമെ […]

Read More 

ആമേൻ ആമേൻ എന്നാർത്തു പാടി

ആമേൻ ആമേൻ എന്നാർത്തു പാടി ദൈവകുഞ്ഞാടിനെ ആരാധിക്കാം (2) വീണ്ടെടുക്കപ്പെട്ട കൂട്ടമെ രക്ഷാ ദാനമെന്നാർത്തിടുക ഈ ലോക ക്ളേശങ്ങൾ തീർന്നിടുമേ ദൈവസന്നിധിയിൽ നിന്നിടുമേ;- ആമേൻ… കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം വെൺനിലയങ്കി ധരിച്ചിടുമേ കയ്യിൽ കുരുത്തോലയേന്തി നാമും സ്തുതിയും മഹത്വവും അർപ്പിക്കുമേ;- ആമേൻ… ജീവജല ഉറവയിൽ നിന്നും നിത്യം പാനം ചെയ്യുന്നതാൽ ദാഹം വിശപ്പുമങ്ങോട്ടുമില്ല വെയിലും ചൂടും നമ്മെ തളർത്തുകയില്ല;- ആമേൻ… ദുഖത്തിൻ കണ്ണീർ കണങ്ങൾ മണിമുത്തായി തീർന്നിടുമ്പോൾ ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ ദൈവകുഞ്ഞാടിനെ ആമേദത്തോടെ;- ആമേൻ…

Read More 

ആനന്ദം ആനന്ദം എനിക്കേറിടുന്നേ

ആനന്ദം! ആനന്ദം! എനിക്കേറിടുന്നേ പ്രിയനോടുള്ള വാസം നിനയ്ക്കുമ്പോൾ ഞാൻ അവനും അവൻ എനിക്കും ഇന്നുമെന്നും സ്വന്തമത്രെ അതിവേഗം കണ്ടിടുമേ – എൻ പ്രിയനെ വേഗം കണ്ടിടുമേ എൻ ക്ലേശം ആകെ മറന്നു – ആമോദമായ് ഹല്ലേലുയ്യാ പാടും ഞാൻ ഓടുന്നു! ഓടുന്നു. ഞാൻ ലാക്കിലേക്ക് എന്റെ പിൻപിലുള്ളതൊക്കെ മറന്നു വിരുതെനിക്കു അതു നിശ്ചയം വിരവിൽ ഞാൻ പ്രാപിച്ചിടും തേടുന്നു! തേടുന്നു! സ്വാസ്ഥ്യമതേ വാട്ടം മാലിന്യം ആകെയും ത്യജിച്ചു പ്രാപിക്കുമേ തിരുസന്നിധൗ വാഴ്ചയും അധികാരവും – ഞാൻ പറന്നു […]

Read More 

ആനന്ദം ആനന്ദം ആനന്ദമേ

ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ അരുമ നാഥൻ എന്റെ അരികിലുണ്ടേ അതുമതി അടിയനീ മരുയാത്രയിൽ തന്നരികിൽ എന്നും മോദമുണ്ട് ആനന്ദത്തിൻ പരിപൂണ്ണതയും മാനരുവി തിരഞ്ഞീടുന്നപോൽ ഞാനവൻ സന്നിധി കാംക്ഷിക്കുന്നു നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ ഇല്ലൊരു ഭാരവുമീയുലകിൽ തൻ ചുമലിൽ എല്ലാം വച്ചിടും ഞാൻ താൻ ചുമടാകെ വഹിച്ചിടുവാൻ അന്ത്യം വരെ എന്നെ കൈവെടിയാ- തന്തികെ നിന്നിടാമെന്നു ചൊന്ന തൻ തിരുമാറിടമെന്നഭയം എന്തിനെനിക്കിനി ലോകഭയം

Read More 

ആനന്ദം ആനന്ദമേ ക്രിസ്ത്യ

ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2)

Read More 

ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ കൊതിതീരെ ഒന്നുകേട്ടിടുവാൻ സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ മൃതിയോളം സ്തുതി പാടുമിനി (2) സ്വർലോക നാഥന്‍റെ കയ്യിൽ നിർലോഭസ്നേഹത്തിൻ മന്ന (2) സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ് രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ.. സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2) ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്‍റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ..

Read More 

ആദ്യവിവാഹനാളിൽ ഏദനിൽ

ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യബന്ധം പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം […]

Read More 

ആടുകൾക്കുവേണ്ടി ജീവനെ

ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം കാടുനീളെ ഓടി ആടലോടുഴന്നീടും കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ- സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം താതപുത്രനാത്മനാം ത്രീയേക-ദൈവമേ- സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ

Read More 

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവന് നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും തോട്ടത്തിനവരെ കാവലുമാക്കി ദൈവം തോട്ടത്തിൻ നടുവിൽ നില്ക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു സർപ്പത്തിന്റെ വായിൽ കയറി സാത്താൻ വാക്കുമായി തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും നേരെന്നു വിശ്വസിച്ചു […]

Read More