Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

അഞ്ചാം രാജിതമുണ്ടാമേ പരം

അഞ്ചാം രാജിതമുണ്ടാമേ പരം – അഞ്ചാം തുഞ്ചിടാതെ കേൾക്കലിന്നു നെഞ്ചിലാനന്ദം വളർത്തുന്നു ആദാമിനുല്പത്തിനാളിതിലേവം ഓതിനാനീശൻബ് ഭൂവിൽ പ്രഭാവം നീ വാണടക്കുന്നെന്നാകിലോ പാപം ചെയ്യാത്മരാജ്യം വിനിഷ്ടമാകീടിന അഞ്ചാം സിംഹപ്രതാപിയാം ബാബിലോൺ രാജൻ സാമ്രാജ്യമൂർത്തി തൻ പൊൻ ശിരസ്സായോൻ ബി.സി.യറുന്നൂറ്റിയാറിൽ സ്വരാജ്യം സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാ അഞ്ചാം വെള്ളസാമ്രാജ്യമാം പേർഷ്യഭല്ലകം അഞ്ഞൂറ്റിമുപ്പത്തിയെട്ടിൻ തുടസ്സം ബാബേൽ തകർത്തിരുനൂറ്റെട്ടു കൊല്ലം വാണിതു വല്ലാത്ത ഹിംസസ്വഭാവിയാ അഞ്ചാം പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങൾ തുള്ളിക്കളിക്കുന്ന ഗ്രീക്കു സൈന്യങ്ങൾ മാസിഡോണിൽ നിന്നുദിച്ചേഴുകൊല്ലം നിസ്തുല്ല്യ മാഹാത്മ്യ മൊത്തു വാഴുമേ അഞ്ചാം […]

Read More 

അങ്ങേ പോലെ ആയിത്തീരാൻ

അങ്ങേ പോലെ ആയിത്തീരാൻ അങ്ങേ മാത്രം സ്നേഹിച്ചീടാൻ അർപ്പിക്കുന്നു സമസ്തവും ഞാൻ അത്യുന്നതാ തൃപ്പാദത്തിൽ യേശുവേ എൻ പ്രാണനാഥാ ജീവൻ തന്ന സ്നേഹനാഥാ എന്നെ നന്നായ് അറിയുന്ന എൻറെ ആത്മ നാഥനെ വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ് സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ച് ക്രൂശിൽ മാത്രം നോക്കി കൊണ്ടണ്ട് യാത്ര ചെയ്യും നിൻ പാതയിൽ എൻറെതെല്ലാം നാഥൻ ദാനം ധനം ബലവും മഹിമയെല്ലാം ലോകം നല്കും പേരു വേണ്ടാ പ്രാണപ്രിയൻ കൂടെ മതി (യേശുവേ)

Read More 

അഖിലേശ നന്ദനനു അഖിലാണ്ഡ നായകനു

അഖിലേശ നന്ദനനു അഖിലാണ്ഡ നായകനു അഖിലഗുണമുടയോരു പരമേശനു ഇഹലോകമതിൽ മനുജമകനായി വന്നവനു സകലാധികാരമുള്ള മനുവേലനു ജയമംഗളം നിത്യ ശുഭമംഗളം (2) ദുരിതാഴിയതിൽ വീണു പരിതാപമോടുഴലും നരരോടുപെരുതായ കരുണപൂണ്ടു കരളലിഞ്ഞു കനകതല മതിൽ മരുവും താതനുടെ തിരുമാർവ്വ വിട്ടോരു മനുവേലനു ജയമംഗളം നിത്യ ശുഭമംഗളം (2) ധരണീതി ലെളിയൊരുനരനായി ബേതലേം പുരിയിൽ തിരുവവതാരം ചെയ്തുവന്നു പരിചോടു പന്തിരുവ രോടു യൂദനഗരികളിൻ തിരുമൊഴികൾ പൊഴിഞ്ഞൊരു മനുവേലനു ജയമംഗളം നിത്യ ശുഭമംഗളം (2) കുഷ്ഠരോഗങ്ങളേയും പൊട്ടിയ കൺകളേയും മറ്റു പല ദീനമുള്ളാരെയും […]

Read More 

അക്കരെ നാട്ടിലെൻ വാസമേകിടാൻ

അക്കരെ നാട്ടിലെൻ വാസമേകിടാൻ അൻപെഴും നായകൻ വന്നിടാറായ് നമ്മ വീണ്ടതാം യേശു നായകൻ വീണ്ടും വന്നിടാൻ കാലമായല്ലോ ദൂതരിൻ ആരവം കേട്ടിടാറായ് കർത്തനിൻ കാഹളം ധ്വനിച്ചിടാറായ് (2) വിണ്ണതിൽ നിത്യമാം വാസമൊരുക്കി വന്നിടും രക്ഷകൻ മേഘവാഹനെ(2) നമ്മേ… ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2) ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ പാടും നാം നിത്യവും ഹല്ലെലൂയ്യാ (2) നമ്മേ… വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മേ(2) ശുദ്ധരേ വേഗം നാം […]

Read More 

അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി

അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീ! ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ കഴിവുള്ളാൻ പടകിലുണ്ട് വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾ ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട് അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത് എന്റെ ദേശം ഇവിടെയല്ല  ഇവിടെ ഞാൻ പരദേശവാസിയാണല്ലോ അക്കരെയാണ് എന്റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് കുഞ്ഞാടതിൻ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ല. തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം.

Read More 

അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ

അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ അംബരെ വരുന്ന നാളെന്തു മനോഹരം തൻമണവാളനുവേണ്ടിയലങ്കരി- ച്ചുള്ളാരു മണവാട്ടിട്ടി തന്നെയിക്കന്യകാ- നല്ല പ്രവൃത്തികളായ സുചേലയെ മല്ലമിഴി ധരിച്ചുകണ്ടഭിരാമയായ് ബാബിലോൺ വേശ്യയേപ്പോലിവളെ മരു- ഭൂമിയിലല്ല കാണൂ മാമലമേൽ ദ്യഢം നീളവും വീതിയും ഉയരവും സാമ്യമായ് കാണുവതവളിലാണന്യയിലല്ലതു ഇവളുടെ സൂര്യചന്ദ്രർ ഒരുവിധത്തിലും വാനം വിടുകയില്ലിവൾ ശോഭ അറുതിയില്ലാത്തതാം രസമെഴും സംഗീതങ്ങൾ ഇവളുടെ കാതുകളിൽ സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും കനകവും മുത്തു രത്‌നം ഇവളണികില്ലെങ്കിലും സുമുഖിയാമിവൾണ്ഠം ബഹുരമണീയമാം

Read More 

ആ ആ ആ ആ എൻപ്രിയൻ

അ അ അ ആ എൻ പ്രിയൻ ഒ ഒ ഒ ഓ നല്ലവൻ! ഈ വിധം സ്നേഹിതൻ പാരിലാർ വീണ്ടെടുത്താനെന്നെത്തൻ ചോരയാൽ കൈവിടുകയില്ലവനല്ലലിൽ വീഴുകിൽത്തൻ ശാശ്വത കൈകളിൽ ചൂടെഴുന്ന ശോധനവേളയിൽ കൂടെ വന്നു ചേരുമച്ചുളയിൽ കൂട്ടിനുണ്ട് കൂടെന്നുമിദ്ധരേ വീട്ടിലെത്തി വിശ്രമിക്കും വരെ നശ്വരമല്ലാത്തൊരു ദേഹവും ഇശ്ശരീരം മാറ്റിത്താൻ തന്നിടും ഹല്ലേലുയ്യാ പാടിടും മോദമായ് നല്ലവനാം എൻപ്രിയൻ മൂലമായ്

Read More