Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടും
വല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടും
നല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻ
അല്ലൽ തീർക്കും രക്ഷാദായകൻ

സ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻ
മർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്
ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽ
സർവ്വലോകർവാഴത്തും നായകൻ;- എല്ലാ നാവും…

നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻ
നീതിയിൻ പ്രകാശമാം ഏകരക്ഷകൻ
തൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർ
രക്ഷിതഗണത്തിൽ ആർപ്പിടും;- എല്ലാം നാവും…

ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർ
മദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽ
ജയഗീതം പാടിടും പ്രിയൻകുടെ വാണിടും
കണ്ണീരില്ല സ്വർഗ്ഗനാടതിൽ;- എല്ലാം നാവും…

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം
എല്ലാ നാവും പാടി വാഴ്ത്തും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.