Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എല്ലാം നിൻ കൃപയാലേശുവേ

എല്ലാം നിൻ കൃപയാലേശുവേ
എല്ലാം നിൻ കൃപയാലെ
എൻ ജീവനുമെല്ലാ നന്മകളും
എല്ലാം നിൻ കൃപയാലെ

പാപകൂപത്തിൽ കിടന്നെന്നെ
ഉദ്ധരിച്ചീടുവാൻ
സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ
കൃപ മനോഹരമെ;- എല്ലാം…

ശോധന വേളകൾ തന്നിലെൻ
മാനസ്സം മോദത്താൽ
നിന്നെപാടിപുകഴ്ത്തിടും
നിൻ കൃപയാലേശുവേ;- എല്ലാം…

ശത്രുവിന്മേൽ ജയം കൊള്ളുവാൻ
മുന്നേറിച്ചെല്ലുവാൻ
ശക്തിയെനിക്കു തരുന്നവൻ
നീയല്ലോ മൽപ്രിയനെ;- എല്ലാം…

എൻ ബലഹീനതയിൽ തുണ
നൽകുന്നവൻ നീയെ
നിൻ കൃപമതിയെനിക്കെന്നും
ജീവിത കാലമെല്ലാം;- എല്ലാം…

ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻ
നാൾകൾ കഴിച്ചിഹേ
വാഗ്ദത്ത നാട്ടിലെത്തിടും ഞാൻ
നിൻ കൃപയാലേശുവേ;- എല്ലാം…

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം
എല്ലാ നാവും പാടി വാഴ്ത്തും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.