Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും

എല്ലാറ്റിനും സ്തോത്രം ചെയ്യാം
എപ്പോഴും സന്തോഷിക്കാം
മന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാം
എപ്പോഴും സന്തോഷിക്കാം

ദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത്
കർത്തനെ നിൻ കരുതലോ എത്ര വലിയത്
കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയും
ദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;-

അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടും
അദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടും
ആനന്ദിക്കുവാൻ ആശ്വസിക്കുവാൻ
ഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;-

പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടും
പാപബോധം നൽകി നമ്മെ ശുദ്ധരാക്കിടും
രോഗം നീക്കിടും ശോകം മാറ്റിടും
ലോകജീവിതത്തിൽ സൗഭാഗ്യം നൽകിടും;-

ഏലോഹിം ഏലോഹിം ലമ്മാ
എല്ലാമെല്ലാം നിന്‍റെ ദാനം
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.