എൻ ആത്മാവ് സ്നേഹിക്കുന്നെൻ
എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ
മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ
എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ
ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ
നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ
മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ?
എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ
ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ
നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും
വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ
ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ
ഇപ്പോൾ നീ പിതാവിന്‍റെ മഹത്ത്വത്തിൽ
പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ
ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ
ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ
നീ നൽകുന്നാശ്വാസവും സർവ്വവും ഞാൻ
നിൻ നാമമഹത്ത്വത്തിന്നായ് കഴിപ്പാൻ
സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കണമേ
ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ
ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ
വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ
നിൻജയം അതെവിടെ മരണമേ?
ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ
നിൻ ദാനമാം സ്വർഗ്ഗ മഹത്ത്വത്തിലും
നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും
നീ ജീവകിരീടം നൽകും സമയേ
ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും