എൻ ആത്മാവേ നീ ദുഃഖത്തിൽ
എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ്
വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ്
നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ്
കർത്താവിന്നായ് എപ്പോഴും കാത്തിരിക്ക
നിൻസ്നേഹപ്രയത്നം എല്ലാ വൃഥാവിൽ എന്നു തോന്നിയാൽ
നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾ
കർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യം
തന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യം
നിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ
വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോ
ഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ
നിൻരാജൻ വരവിങ്കൽ ഈ മൺപാത്രം മിന്നും തേജസ്സാൽ
നീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ
ഉയിർക്കും അവർ ഏവരും എന്നോർത്തു ആശ്വസിച്ചുകൊൾ
നിൻഭക്തിയിങ്കൽ ക്ഷീണിപ്പാൻ പരീക്ഷ പെരുകുന്നുവോ?
നിൻശക്തി ആവർത്തിക്കുവാൻ ഒർ ദിവ്യവഴിയുണ്ടല്ലോ
വീണിടും നല്ലവീരന്മാർ യുവാക്കളും വിലപിക്കും
കർത്താവെ കാത്തിരിക്കുന്നോർ തൻ നിത്യശക്തി പ്രാപിക്കും
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും