എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽ
നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ
വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ
എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ
ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം
ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ
കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം
വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്‍റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ
എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ
വിശ്വാസത്തിന്‍റെ നായകാ! ഈ നിന്‍റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുകെ നൽ അന്ത്യത്തോളമേ
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും