Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ കൂടെയുണ്ടൊരുവൻ

എൻ കൂടെയുണ്ടൊരുവൻ
എൻ താങ്ങായി കൂടെയുണ്ട്
ജീവിതയാത്രയിൽ ഏകനായി തീർന്നാലും
മാറാത്ത നാഥൻ എന്നരികിലുണ്ട്

ഞാൻ വാഴ്ത്തുന്നു
നിൻ നാമം എന്നെന്നും
ഞാൻ പുകഴ്ത്തുന്നു
നിൻ മഹത്വം എന്നെന്നും

ദാഹജലം തേടുന്ന വേഴാമ്പൽ പോൽ
ഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾ
ഞാനറിയാതെ എൻ കൂടെ വന്ന്
പോറ്റിയ നാഥൻ എൻ അരികിലുണ്ട്

അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻ
കൈവിടുകയില്ലെന്നരുളിയവൻ
ഞാനറിയാതെ എൻ കൂടെ വന്ന്
കരം പിടിച്ച നാഥനെൻ കൂടെയുണ്ട്

ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാം
സ്നേഹിക്കും നിന്നെ ഞാനന്ത്യം വരെ
ഞാനറിയുന്നു ഈ സ്നേഹബന്ധം
എൻ കൂടെ നിലനിൽക്കും അന്ത്യംവരെ

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.