Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ

എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
എൻ പാപത്തിന്‍റെ കുറ്റമവൻ ക്ഷമിച്ചതന്നു
പാട്ടോടെ ഞാനവനെ പുകഴ്ത്തിടുമേ
ഘോഷിച്ചിടും ഞാനവന്‍റെ ഗുണഗണങ്ങൾ

എൻ സങ്കടങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
എൻ അന്തരംഗം ആശ്വാസത്താൽ നിറഞ്ഞുവന്നു
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
അവരുടെ മുഖം തെല്ലും ലജ്ജിച്ചതില്ല

എൻ വേദനകൾ ഞാനവനോടറിയിച്ചപ്പോൾ
തൻ വൻകൃപയെനിക്കു പരൻ പകർന്നു തന്നു
“സൗഖ്യമാക്കും യഹോവ” എൻ പിതാവാകയാൽ
സൗഖ്യമെന്‍റെ അവകാശം സംശയമില്ല

എൻ ആവശ്യങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
സ്വർഗ്ഗീയ ഭണ്ഡാഗാരമവൻ തുറന്നു തന്നു
വാഗ്ദത്തങ്ങളഖിലവും എനിക്കുള്ളത്
അതിൽ വള്ളിപുള്ളിപോലും മാറ്റം വരികയില്ല

തൃപ്പാദപീഠത്തിങ്കലെന്നെ സമർപ്പിച്ചപ്പോൾ
എൻ ജീവിതം ക്രിസ്തേശുവിൽ ഭദ്രമായ് തീർന്നു
എൻ ആശയും പ്രത്യാശയുമെൻ പ്രിയനിലത്രെ
തൻ വരവിലവനോടു ചേർന്നിടുവാൻ

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി
എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.