Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ മനമേ നീ വാഴ്ത്തീടുക നിൻ

എൻ മനമേ നീ വാഴ്ത്തീടുക
നിൻ സഷ്ടാവിനെ ജീവകാലമെല്ലാം
ഭയപ്പെടേണ്ടാ തെല്ലും ഭ്രമിച്ചിടേണ്ടാ
യാഹെന്ന ദൈവം നിൻ ഇടയൻ
നിന്‍റെ പരിപാലകൻ

മാൻപേട പോൽ എൻ കാലുകളെ നാഥൻ
ഗിരികളിൽ നിർത്തിടുന്നു
ഞാനെന്‍റെ രക്ഷയിൽ പാനപാത്രം ഏന്തി
ദൈവത്തിൻ നാമത്തെ സ്തുതിച്ചീടുമെ;-

മാറാത്തതാം തൻ വാഗ്ദത്തങ്ങൾ നിത്യം
പ്രാണനെ തണുപ്പിക്കുന്നു
ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും നേരം
വൈരിയിൽ കോട്ടകൾ തകർന്നീടുമെ;-

മാധുര്യമേറും എൻ പ്രാണപ്രിയൻ സ്വരം
ഞാൻ നിത്യം ശ്രവിച്ചിടുന്നു
ഞാനെന്‍റെ സർവ്വവും സമർപ്പിച്ചിടുന്നു
സർവ്വേശ്വരാ നിൻ തിരുക്കരത്തിൽ;-

എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക
എൻ മനമേ നീ വാഴ്ത്തിടുക
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.