Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ മനമേ നീ വാഴ്ത്തിടുക

എൻ മനമേ നീ വാഴ്ത്തിടുക
ഉപകാരങ്ങളൊന്നും മറന്നിടാതെ
അന്തരംഗം മുറ്റും നിറയെട്ടെ
ദൈവ നന്മയിൻ ഓർമ്മകളാൽ

യഹോവാ ഒരുക്കിയ ദിവസമിത്
ഇന്നു നാം ആത്മാവിൽ ആരാധിക്ക
വാനത്തോളം അങ്ങു സ്വർഗ്ഗത്തോളം
സ്തുതി സൗരഭ്യം ഉയർന്നിടട്ടെ;-

മനുഷ്യരിൽ ആശ്രയം വയ്ക്കുകില്ല
പ്രഭുക്കളിൽ ഒരിക്കലും ചാരുകില്ല
വാനവും ഭൂമിയും നിർമ്മിച്ചവൻ
എന്‍റെ ആശ്രയമിന്നുമെന്നും;-

എന്‍റെ ബലവും ഗീതവും താൻ
ഞെരുക്കത്തിലെന്‍റെ ആശ്രയവും
ഉല്ലാസനാദങ്ങൾ ജയഘോഷം
എന്‍റെ പാർപ്പിടത്തിലുയർന്നിടും;-

എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവൻ
നന്മയിൻ അടയാളം നല്കിയോനെ
ശത്രുവിൻ വലയിൽ ഞാൻ വീണിടതെ
എനിക്കാലോചന തന്നോനെ;-

എൻ മനമേ നീ വാഴ്ത്തീടുക നിൻ
എൻ മനമേ ദിനം വാഴ്ത്തുക നീ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.