Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ പേർക്കെൻ യേശു മരിച്ചു

എൻ പേർക്കെൻ യേശു മരിച്ചു എന്നു
വിശ്വസിക്കുന്നു എൻ ഹൃദയേ
കാൽവറി ക്രൂശിലെ ബലി മരണം
നിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നു

ജീവന്‍റെ അപ്പം എന്നരുളിയോനെ
സ്വർഗ്ഗത്തിൽ നിന്നും വന്നവനെ
എന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കും
എന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നു

കരത്തിലേന്തി അപ്പം വാഴ്ത്തിയവൻ
ശിഷ്യർക്കേകി ഇതെൻ ശരീരം
വാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻ
ഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചു

പാനപാത്രത്തെയും കരത്തിലേന്തി
സ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകി
ഇതെന്‍റെ രക്തം പാനം ചെയ്യുമ്പോളെൻ
മരണത്തെ എന്നെന്നും ഓർത്തീടുക

എൻ യേശു നാഥന്‍റെ കാൽ കരങ്ങൾ
മൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോ
കാൽവറി ക്രൂശിലെ തിരു രക്തത്താൽ
എൻ പാപ കറകൾ കഴുകി യേശു

എൻ പ്രാണനാഥൻ എന്നു വരും
എൻ പേർക്കായ് ജീവൻ വയ്ക്കും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.