Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ പ്രാണപ്രിയനാകും എൻ

എൻ പ്രാണപ്രിയനാകും എൻ യേശുവേ
അങ്ങാണെനിക്കഭയം
ഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾ
കാണും ഞാൻ തിരുമുഖത്തെ

കൃപാ കൃപാ കൃപമാത്രം യേശുവേ
എല്ലാം തിരുകൃപയല്ലോ(2)
ഇന്നാൾവരെയും കാത്തു പാലിച്ചല്ലോ
എല്ലാം തിരു കൃപയല്ലോ(2)

കണ്ണുനീർ താഴ്വര കടന്നപ്പോൾ
അങ്ങെൻ കരം പിടിച്ചു (2)
ഭയപ്പ‍െടേണ്ട ഞാനുണ്ടു കൂടെ
എന്നങ്ങു വാക്കുരച്ചു (2);- കൃപാ…

ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചു
മാറാ മധുരമാക്കി(2)
ഗിലയാദിൻ ഔഷധമായി എൻമേൽ-
നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ…

വാനമേഘത്തിൽ നീ വന്നിടുമ്പോൾ
പൊൻമുഖം ഞാൻ കാണുവാൻ(2)
പ്രത്യാശയോടെ കാത്തു നില്ക്കുന്നേ
ആമേൻ നീ വരേണമേ (2);- കൃപാ…

എൻ പ്രിയ യേശു രക്ഷകനെ
എൻ പ്രാണപ്രിയൻ യേശു എൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.