Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ യേശുവേ നടത്തിടണേ നിൻഹിതം

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെ

കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങും
കാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;-

ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;-

നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്‍റെ വാസം;-

നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാം
സംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;-

രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ
ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു
എൻ യേശുവേ എൻ ജീവനേ എന്നാശ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.