Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു
തന്‍റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2)
കൃപ ഒഴുക്കിടും അളവില്ലാതെദയ ഏകിടും അവൻ അധികം (2)

എത്ര നല്ല ദൈവം നസ്രയനാം യേശു
വിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാം (2)
ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾ
ഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)

കുരുടരും മുടന്തരും സൗഖ്യം ആകുന്നു
ബധിരന്മാർ യേശുവിന്‍റെ സ്വരം കേൾക്കുന്നു (2)
കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നു
രക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2);- എത്ര…

കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവം
കാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2)
ലാസറിനെ ഉയർപ്പിച്ച ജീവനാഥനും
പാപികൾക്കു രക്ഷയേകും പരിശുദ്ധനും (2);- എത്ര…

കരയുന്നോർക്ക് അവനെന്നും കരുണാമയൻ
കഴുതമേൽ കയറിയ രാജരാജനും (2)
ദരിദ്രനെ കുപ്പയിൽ നിന്നുയർത്തുന്നവൻ
ഏഴകളെ പൊടിയിൽ നിന്നേറ്റുന്നവൻ (2);- എത്ര…

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ
എൻ യേശുവേ നടത്തിടണേ നിൻഹിതം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.