Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നാളും സ്തുതിക്കണം നാം നാഥനെ

എന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം
വന്ദനം പാടി മന്നൻ മുൻകൂടി
മന്ദതയകന്നു തിരുമുന്നിലഭയമിരന്നു

മോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാം
ഗീതഗണം തേടി നാഥന്നു നാം പാടി
നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി;-

ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ
സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻ
കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;-

തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു
മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നു
നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;-

ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ
ജീവന്നുറവായി മേവും പരേശനെ
ജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ;-

തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം
ഉന്നതൻ തന്നുടെ സന്നിധൗ നിന്നു നാം
മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം;-

എന്നാളും സ്തുതിച്ചീടുമെ ഞാൻ
എന്നാളും ആശ്രയമാം കർത്താവിനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.