Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ

എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്‍റെ മരുഭൂമി യാത്രയിൽ തണലായവൻ
അവൻ എന്നെന്നും മതിയായവൻ
എന്‍റെ യേശു എന്നും മതിയായവൻ(2)

ഭാരങ്ങൾ ഏറിയയനേരത്തു താതനെൻ
ചാരത്തണഞ്ഞുവല്ലോ
സന്താപം നീക്കി സന്തോഷമേകി
കൃപയാൽ നടത്തുന്നെന്നെ(2)

വൻ തിരമാലകൾ ഓരോന്നെൻ ജീവിതേ
അടിച്ചുയർന്ന നേരം
യേശു എൻ രക്ഷയായി സങ്കേതം കോട്ടയും
ജീവന്‍റെ ബലവും തന്നേ (2)

കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം
കണ്ണുനീർ തുടച്ചുവല്ലോ
മാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻ
കർത്തനിൽ ആശ്രയിക്കും(2)

കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്‍റെ
യാത്ര തുടർന്നീടുവാൻ
പകൽ മേഘസ്തംഭം രാത്രി അഗ്നിസ്തംഭം
കർത്തൻ കാവലുണ്ട്(2)

എന്നെ കരുതുവാൻ കാക്കുവാൻ
എന്നെ കരുതുന്ന വിധങ്ങളോർത്താൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.