Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ

എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ
എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

എന്‍റെ കരച്ചിലിൻ ശബ്ദം കേട്ടവനേ
എന്‍റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

എന്‍റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേ
എന്‍റെ പാപക്കറകൾ മാറ്റി തന്നവനേ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

എന്‍റെ ജീവിത യാത്രയിൽ തുണയായവൻ
എന്‍റെ ജീവിത സഖിയായ് തണലായവൻ
നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

എന്നെ നടത്തുവാൻ ശക്തനല്ലോ
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.