Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ നന്നായ് അറിയുന്നൊരുവൻ

എന്നെ നന്നായ് അറിയുന്നൊരുവൻ
യേശു അല്ലാതെ ആരുമില്ലാ
ചിന്താതീതം അവന്‍റെ നന്മകൾ
ചന്തമോടെ നടത്തുന്ന സ്നേഹം

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഞാൻ പാടിടും
ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ
ഇന്നും എന്നും എനിക്കിമ്മാനുവേൽ (2)

എന്‍റെ കഷ്ടങ്ങളിൽ തുണയായിടും
വരും നഷ്ടങ്ങൾ നികത്തിടും
ബുദ്ധിമുട്ടൊക്കെയും മാറ്റിടും
പുഷ്ടിയോടെന്നെ പോറ്റിടും;
ശത്രു മുൻപാകെ മേശ ഒരുക്കും
മിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ…

അവൻ നമുക്കായ് കരുതുന്നതിനാൽ
ഇനി ആകുലം എന്തിനായ്
തിരുക്കരം അവൻ നീട്ടി അണയ്ക്കും
അരുമയോടെന്നെ അണച്ചിടും;
രാവും പകലും നിന്നെ സ്തുതിക്കും
നാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ…

എന്‍റെ പ്രത്യാശ നാഥന്നരികിൽ
പുതു ഉടൽ ധരിച്ചണഞ്ഞിടും
പുത്തൻ യെറുശലേം പുരിയതിൽ
പരൻ ഒരുക്കും തൻ ഭവനത്തിൽ;
പുതു ഗാനം പാടി വാസം ചെയ്യും
പ്രിയനോടൊത്തു മോദമായ് ഞാൻ (2);- എന്നെ…

എന്നെ നിത്യതയോടു അടുപ്പ‍ിക്കുന്ന
എന്നെ നന്നായി അറിയുന്നോനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.