Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ രക്ഷിച്ചുന്നതൻ തൻകൂടെന്നും

എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ
തന്‍റെ സഹ ജീവിതം ദാനംചെയ്തിതാ
മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ
എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം

തന്‍റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്‍റെ പൂർണ്ണത
എന്‍റെ രക്ഷയായതിൽ താൻ നിവർത്തിച്ചു
ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന
സ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ…

ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻ
പ്രീതനായ് ജീവിക്കുന്നു തന്‍റെയാവിയാൽ
ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ
ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ…

എന്‍റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ
ഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപ
മന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നു
ഉന്നതാമാം സ്വർഗ്ഗത്തിൽ വാസവും നൽകി;- എന്നെ…

ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാ
ആവിയുടെ വാസമോ ജീവസൗരഭ്യം
നീതിസമാധാനവും ആത്മ സന്തോഷമതും
ദൈവരാജ്യം ഭൂവതിൽ പിന്നെ സ്വർഗ്ഗവും;- എന്നെ…

എന്നെ രക്ഷിപ്പ‍ാൻ ഉന്നതം വിട്ടു
എന്നെ യാഗമായ് നൽകുന്നു പൂർണമായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.